കണ്ണൂർ ദസറയുടെ വർണ്ണക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് ആസ്വദിക്കാം. കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് സർവീസിന് തുടക്കം
Author
news desk
Published
October 13, 2026

കണ്ണൂർ ദസറയുടെ വർണ്ണക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് ആസ്വദിക്കാം. ദസറ ആഘോഷങ്ങൽ ആസ്വദിക്കാൻ കണ്ണൂർ നഗരത്തിലെത്തുന്നവർക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചു . നഗരസഭയും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.വർണ്ണ വിളക്കുകളുടെ പ്രകാശത്തിൽ തിളങ്ങിനിൽക്കുന്ന കണ്ണൂർ നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കാൻ മികച്ച അവസരമാണ് ഈ ഡബിൾ ഡെക്കർ ബസ് സവാരി ഒരുക്കുന്നത്.ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് ചാർജ്കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങി എകെജി ആശുപത്രി, താണ, പ്ലാസ, മുനീശ്വരൻ കോവിൽ വഴി തിരിച്ച് പഴയ ബസ് സ്റ്റാൻഡിൽ തന്നെ അവസാനിക്കുന്നതാണ് സർവീസ് റൂട്ട് ഏകദേശം 40 മിനിറ്റാണ് ഒരു സർവീസിന്റെ ദൈർഘ്യം. നിലവിൽ വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെയാണ് സർവീസ് സമയം. എന്നാൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുകയാണെങ്കിൽ രാത്രി 12 മണി വരെ സർവീസ് നീട്ടുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.ദസറ ആഘോഷങ്ങളോടനുബന്ധിച്ച് 10 ദിവസത്തേക്ക് മാത്രമാണ് കണ്ണൂരിൽ ഈ ഡബിൾ ഡെക്കർ ബസ് സർവീസ് ലഭ്യമാകുക.വർണ്ണാഭമായ ദസറ രാവുകളിൽ നഗരത്തിന്റെ കാഴ്ചകൾ പുതുമയോടെ കണ്ടു ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡബിൾ ഡെക്കർ യാത്ര ഒരു വേറിട്ട അനുഭവമായിരിക്കും.