Local News
കണ്ണൂർ കുടിയാന്മല പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കഴുത്തറത്ത് കൊല്ലപ്പെടുത്തി
G
Author
Gramika Team
Published
July 15, 2026

കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ ഫിലിപ്പ് (35) നെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സഹോദരി ഭർത്താവ് രമേശനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്നമാണ് കൊലയ്ക്ക് കാരണം എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൊലയ്ക്കുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.