Local News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന; സിം കാര്‍ഡില്ലാത്ത മൊബൈല്‍ ഫോണും ബാറ്ററിയും പിടിച്ചെടുത്തു.കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പോലീസ്

N

Author

news desk

Published

October 19, 2026

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന; സിം കാര്‍ഡില്ലാത്ത  മൊബൈല്‍ ഫോണും ബാറ്ററിയും പിടിച്ചെടുത്തു.കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പോലീസ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സൂക്ഷിച്ചിരുന്ന സാംസങ് കമ്പനിയുടെ കീപാഡ് മൊബൈല്‍ ഫോണും ഒരു ബാറ്ററിയുമാണ് കണ്ടെടുത്തത്.ജയില്‍ അധികൃതരുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.ഞായറാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.സെന്‍ട്രല്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന എ.ഷൈജു പരിശോധന നടത്തുന്നതിനിടയിലാണ് സിം കാര്‍ഡ് ഇല്ലാത്ത സാംസങ് കീപാഡ് മൊബൈല്‍ ഫോണും ബാറ്ററിയും കണ്ടെടുത്തത്. ജയിലിലെ സി.ഡി ബ്ലോക്കില്‍ 6-ാം സെല്ലിന്റെ പിറക് വശത്തുനിന്നാണ് ഇവ കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട് കേരളാ പ്രിസണ്‍സ് ആന്‍ഡ് കറക്ഷനല്‍ സര്‍വീസസ് ആക്ട് പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ പ്രകാശ്. എ.വി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share this article