Local News
കണ്ണൂര്‍ താണയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി, അപകടം ഇന്ന് പുലര്‍ച്ചെ, ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
N
Author
news desk
Published
October 20, 2026

കണ്ണൂര്‍ താണയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ടയര്‍ കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്.ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയായിരുന്നു അപകടം. മാഹിയില്‍ ഡീസല്‍ ഇറക്കി പയ്യന്നൂരിലേക്ക് പോവുകയായിരുന്നു ലോറി.നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡിവൈഡറിലൂടെ കയറി റോഡിന്റെ എതിര്‍വശത്തുള്ള ടയര്‍ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു .കടയുടെ ഷട്ടറില്‍ ഇടിച്ചാണ് ലോറി നിന്നത്.ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലര്‍ച്ചെ ആയതിനാലും ടാങ്കറില്‍ ഇന്ധനം ഇല്ലാതിരുന്നതിനാലും വന്‍ അപകടമാണ് ഒഴിവായത്.