Local News

കണ്ണൂരിൽ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

G

Author

Gramika Team

Published

October 1, 2026

കണ്ണൂരിൽ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കണ്ണൂർ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ചാവശ്ശേരി സ്വദേശി കെ.കെ. നൗഷാദിനേയും പൊയിലൂർ സ്വദേശി ഷാലിനെയുമാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. മട്ടന്നൂർ, ഇരിക്കൂർ, തലശ്ശേരി, ചക്കരക്കൽ, ബാലുശ്ശേരി, പാനൂർ, മയ്യിൽ തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന്, മാലപൊട്ടിക്കൽ, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ 19 കേസുകളിൽ പ്രതിയാണ് നൗഷാദ്. കൊളവല്ലൂർ, കതിരൂർ, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുകളിലായി അടിപിടി, വധശ്രമം, മയക്കുമരുന്ന് തുടങ്ങി 16 കേസുകളിൽ പ്രതിയാണ് ഷാലിൻ.

Share this article