Local News

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട.102.67 ഗ്രാം എംഡി എംഎയുമായി രണ്ടുപേര്‍ പിടിയില്‍.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

N

Author

news desk

Published

October 19, 2026

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട.102.67 ഗ്രാം എംഡി എംഎയുമായി രണ്ടുപേര്‍ പിടിയില്‍.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

അഴീക്കോട് സ്വദേശി കെ സംഗീത്, ചേലേരി സ്വദേശി കെ ലിഗേഷ് എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ കക്കാട് റോഡിലുള്ള കെട്ടിടത്തിലെ മുറിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 102.67 ഗ്രാം എംഡിഎംഎയും, തുക്കാന്‍ ഡിജിറ്റല്‍ ത്രാസും വില്പനയ്ക്കായി ഉപയോഗിക്കുന്ന സിപ്പ് ലോക്ക് കവറുകളും കണ്ടെടുത്തു. പ്രതികളില്‍ ഒരാള്‍ ഗള്‍ഫില്‍ നിന്നുമാണ് നിയമവിരുദ്ധമായി എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും ലഹരിവസ്തു വാങ്ങിയ പെരിന്തല്‍മണ്ണ സ്വദേശിയെ ചെര്‍പ്പളശ്ശേരി പോലീസ് പിടികൂടിയിരുന്നു.ഇയാളെ ചോദ്യം ചെയ്തതോടെയാണ് പൊലീസിന് പ്രതികളിലേക്കെത്താന്‍ കഴിഞ്ഞത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബി.വി. വിജയ ഭരത്, കണ്ണൂര്‍ എ.സി.പി. എം പി ആസാദ്, കണ്ണൂര്‍ ടൗണ്‍ സി ഐ മഹേഷ് കണ്ടംമ്പേ ത്ത് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ എസ്.ഐ. ടി കെ അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ പോലീസ് ഓഫീസര്‍മാരായ സജേഷ്, അശ്വിന്‍, അതുല്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ വിദ്യ എന്നിവരും ഡാന്‍സാഫ് സ്‌ക്വാഡും ചെറുപ്പളശ്ശേരി സി.ഐ. സി വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share this article