Local News
കടലാക്രമണ സാധ്യത; കേരളതീരത്ത് റെഡ് അലേര്‍ട്ട്, പ്രത്യേക ജാഗ്രതാ നിര്‍ദേശം
G
Author
Gramika Team
Published
September 26, 2026

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കേരളതീരത്ത് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ തിരമാലയ്ക്കും കടല്‍ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ഈ മാസം 28 വരെ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം. അപകട സാധ്യതാ മേഖലകളില്‍ നിന്നും മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും കടലിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലിറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ കെട്ടി സൂക്ഷിക്കണം.