Local News

കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

G

Author

Gramika Team

Published

July 20, 2026

കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

തളിപ്പറമ്പ്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി .വി .ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ റൈഡിൽ തളിപ്പറമ്പ് ചിറവക്ക് ഭാഗത്ത് വെച്ച് 100 ഗ്രാം കഞ്ചാവും 25 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി അങ്കദ് യാദവിനെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ്, ധർമ്മശാല , പൂവ്വം ഭാഗങ്ങളിൽ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും മൊത്തമായി എത്തിക്കുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാൾ. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിജു വി വി, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ മുഹമ്മദ് ഹാരിസ് .കെ, ഉല്ലാസ് ജോസ്, നികേഷ് .കെ .വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share this article