Entertainment

ഔട്ട് ആൻഡ് ഔട്ട് കോമഡി എന്റർടെയ്നറായി 'പ്ലൂട്ടോ

G

Author

Gramika Team

Published

August 3, 2026

ഔട്ട് ആൻഡ് ഔട്ട് കോമഡി എന്റർടെയ്നറായി 'പ്ലൂട്ടോ

നീരജ് മാധവ്, അൽത്താഫ് സലീം, ആർഷ ബൈജു, അജു വർഗ്ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ ഒരുക്കിയിട്ടുള്ള ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി എന്റർടെയ്നറാണ് ‘പ്ലൂട്ടോ’. ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ ശ്രീനിവാസന്റെ കഥാപാത്രം വിജയനെ പോലെ ഒന്നിനു പിറെ ഒന്നായി പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും അതിലെല്ലാം ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്ന നായകകഥാപാത്രത്തെയാണ് നീരജ് മാധവിന്റെ വിക്കി എന്ന് വിളിപേരുള്ള വിഘ്നേഷ് എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും എന്തിന് കാമുകി വരെ വിക്കിയെ തള്ളി പറയുന്ന ഘട്ടത്തിലാണ് വിക്കിയുടെ ജീവിതത്തിലേക്ക് അന്യഗ്രഹ ജീവിയുടെ രൂപത്തിൽ പ്ലൂട്ടോ അവതരിക്കുന്നത്. അൽത്താഫ് സലീമാണ് അന്യഗ്രഹ ജീവിയായ പ്ലൂട്ടോയായി വേഷമിടുന്നത്. ഭക്ഷണത്തിനു പകരം മദ്യം സേവിക്കുന്ന വ്യത്യസ്തനായ ഏലിയനാണ് പ്ലൂട്ടോ. ഏലിയന്റെ സൂപ്പർ പവർ തന്റെ ജീവിതം മാറ്റി മറിക്കുമെന്ന പ്രതീക്ഷയിലാണ് പ്ലൂട്ടോയെ വിക്കി തനിക്കൊപ്പം കൂട്ടുന്നതെങ്കിലും സംഭവിക്കുന്നത് മറ്റൊന്നാണ്. വിക്കിയുടെയും പ്ലൂട്ടോയുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

Share this article