Local News
ഓവുചാൽ സ്ലാബ് തകർന്നു; കൂത്തുപറമ്പിൽ അപകടഭീഷണി
G
Author
Gramika Team
Published
July 15, 2026

കൂത്തുപറമ്പ്: ഓവുചാലിന്റെ സ്ലാബ് തകർന്നത് അപകട കെണിയാവുന്നു. കൂത്തുപറമ്പ്- കണ്ണൂർ റോഡിൽ പഴയ എസ് ബി ഐക്ക് സമീപമാണ് സ്ലാബ് തകർന്നത്. കഴിഞ്ഞദിവസം ചരക്ക് ലോറി കയറിയാണ് ഓവുചാലിന്റെ സ്ലാബ് തകർന്നത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന ഈ റോഡിന്റെ ഒരു വശത്തെ ഓവുചാലിന്റെ സ്ലാബ് തകർന്നത് കാൽനടയാത്രക്കാർക്ക് അപകട ഭീഷണി ആവുകയാണ്. ഈ ഭാഗത്ത് എത്തുമ്പോൾ കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. തകർന്ന സ്ലാബിന്റെ ഭാഗം ഓവുചാലിൽ പതിച്ച നിലയിലാണ്. ഈ ഭാഗത്ത് സമീപത്തെ വ്യാപാരികൾ മരത്തടികളും മറ്റും എടുത്തുവച്ചിട്ടുണ്ട്. ഓവുചാലിന്റെ സ്ലാബ് എത്രയും വേഗം പുനഃസ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.