Local News
ഓണാഘോഷത്തിൻ്റെ ഡ്രസ് കോഡിനെ ചൊല്ലിയുള്ള തർക്കം: മാതമംഗലത്ത് വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി
G
Author
Gramika Team
Published
August 22, 2026

പിലാത്തറ : മാതമംഗലത്ത് ഓണാഘോഷത്തോടനുബന്ധിച്ച് അണിഞ്ഞഡ്രസ്സ് കോഡിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ലും സംഘർഷവും നടന്നു. മാതമംഗലം സി.പി.എൻ.എസ്.ജി.എച്ച്.എസ്.എസ് (CPNS GHSS) മാതമംഗലം സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥികളാണ് ബസ് സ്റ്റാൻഡിന് പുറമെ വിവിധ സ്ഥലങ്ങളിൽ വെച്ചും പരസ്പരം ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം. നാട്ടുകാരും ഓട്ടോറിക്ഷ, ചുമട്ട് തൊഴിലാളികൾ ചേർന്ന് വിദ്യാർത്ഥികളെ പിടിച്ചു മാറ്റി. അടിയേറ്റു സ്റ്റാൻഡിലെതറയിൽ വീണു കുട്ടികളിൽ ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഓണ വസ്ത്രങ്ങളും കീറിപ്പറഞ്ഞു. സംഘട്ടനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതരും പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.