ഓണാഘോഷത്തിനിടെ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു; അധ്യാപകർക്കെതിരെ പരാതിയും കേസും.സംഭവമുണ്ടായത് കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിൽ
Author
news desk
Published
October 19, 2026
കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിൽ ഓണാഘോഷത്തിനിടയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. ആഘോഷപരിപാടിക്കിടെ ചേലേരി സ്വദേശിയായ കുട്ടിക്കാണ് കൈക്ക് ഗുരുതരമായി പരിക്കേറ്റത്.ഓഗസ്റ്റ് മാസം ഇരുപത്തിഒന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടയിൽ കുട്ടിക്ക് പരിക്കേറ്റിട്ടും രക്ഷാകർത്താവിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും, സ്കൂളിലെ അധ്യാപകർ കുട്ടിക്ക് ആവശ്യമായ വൈദ്യസഹായമോ മറ്റ് നടപടികളോ സ്വീകരിച്ചില്ലെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കുട്ടിക്ക് പരിക്കേറ്റ വിവരം മറച്ചുവെച്ചതിലും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാത്തതിലുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പ്രിൻസിപ്പാൾക്കും,അധ്യാപികക്കുമെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്