ഓണാഘോഷത്തിനിടെ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു; അധ്യാപകര്‍ക്കെതിരെ പരാതിയും കേസും.സംഭവമുണ്ടായത് കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍
Author
news desk
Published
October 19, 2026

കണ്ണൂര്‍ കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ ഓണാഘോഷത്തിനിടയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആഘോഷപരിപാടിക്കിടെ ചേലേരി സ്വദേശിയായ കുട്ടിക്കാണ് കൈക്ക് ഗുരുതരമായി പരിക്കേറ്റത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ഇരുപത്തിഒന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ കുട്ടിക്ക് പരിക്കേറ്റിട്ടും രക്ഷാകര്‍ത്താവിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും, സ്‌കൂളിലെ അധ്യാപകര്‍ കുട്ടിക്ക് ആവശ്യമായ വൈദ്യസഹായമോ മറ്റ് നടപടികളോ സ്വീകരിച്ചില്ലെന്നുമാണ് പരാതി്.കുട്ടിക്ക് പരിക്കേറ്റ വിവരം മറച്ചുവെച്ചതിലും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാത്തതിലുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ക്കും,അധ്യാപികക്കുമെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.