ഓഡിറ്റോറിയത്തിൽ നിന്ന് ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന പ്രതികൾ പിടിയിൽ
Author
Gramika Team
Published
July 13, 2026

എടക്കാട്: തോട്ടടയിലെ ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഇരുമ്പ് ഗേറ്റും ചെസ്റ്റും കവർന്ന കേസിൽ രണ്ട് പ്രതികളെ എടക്കാട് പൊലീസ് പിടികൂടി. മുഴപ്പിലങ്ങാട് സ്വദേശി രാഹുൽ കെ.വി, കുന്നുമ്മൽ പീടിക സ്വദേശി എം വിഷ്ണു ലാൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 2026 മേയ് 17-ന് നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടക്കാട് തോട്ടടയിലെ ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചിരുന്ന, ഏകദേശം 45,000 രൂപയോളം വിലമതിക്കുന്ന ഇരുമ്പ് ഗേറ്റും ചെസ്റ്റും പ്രതികൾ മോഷ്ടിച്ചു കടത്തുകയായിരുന്നു. സ്ഥാപനത്തിലെ സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടക്കാട് സി.ഐയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ ഖലീൽ എം.പി, എസ്.സി.പി.ഒ നിധീഷ് വി.കെ, സി.പി.ഒമാരായ നിപിൻ ടി, സുജിൻ, അനുശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.