Latest News
ഒഴുക്കിൽപ്പെട്ട കല്ലിയൂർ സ്വദേശി ആർ രാജേഷിന്റെ മൃതദേഹം കണ്ടെത്തി
G
Author
Gramika Team
Published
August 4, 2026

ചെറുപുഴ: കര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ രാജേഷിന്റെ മൃതദേഹം കണ്ടെത്തി. പുളിങ്ങോം പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടയിലാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. ചെറുപുഴയിലെ റിവർ റാഫ്റ്റിംഗ് പരിശീലനകരാണ് രാജേഷ്.