ഏഴ് കടൽ ഏഴ് മലൈയുടെ ഓപ്പണിംഗ് കളക്ഷൻ കണക്കുകള്‍
Author
Gramika Team
Published
October 2, 2026

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ഏഴ് കടൽ ഏഴ് മലൈ ഒക്ടോബര്‍ ഒന്നിന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. അഞ്ജലിയും സൂരിയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിയുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. പൂര്‍ത്തിയായി രണ്ടര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയറ്റര്‍ റിലീസിന് എത്തിയത്. 2024 മെയ് 15 ന് റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് ഇത്. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിർമ്മിച്ചിരിക്കുന്നത്. കളക്ഷനില്‍ മികച്ച പ്രകടനമല്ല ചിത്രത്തിന്റേതാണ്. 60.63 ലക്ഷമാണ് ചിത്രത്തിന് ഇന്ത്യ കളക്ഷൻ നേടാനായത് എന്ന് ട്രാക്ക് ടോളിവുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.റോട്ടർഡാമിൽ 'ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ' എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' എന്ന കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഏകാംബരം. പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. മറ്റ് സാങ്കേതിക പ്രവർത്തകർ: ചിത്രസംയോജനം മതി വി എസ്, വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ കുമാർ, ആക്ഷൻ സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി സാൻഡി, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.