'ഏഴ് കടൽ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്
Author
Gramika Team
Published
July 22, 2026

മമ്മൂട്ടിയുടെ അമ്പരപ്പിക്കുന്ന പ്രകടനം സമ്മാനിച്ച പേരന്പ് എന്ന സിനിമക്ക് ശേഷം റാം സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം തിയ്യറ്റാറുകളിലേക്ക്. നിവിൻ പോളി നായകനായ 'ഏഴ് കടൽ ഏഴ് മലൈ' എന്ന സിനിമ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതിനു പിന്നാലെ ആണ് റിലീസിനെത്തുന്നത് ചിത്രം ഒക്ടോബർ 1 ന് തീയേറ്ററിലെത്തും. സൂരി, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റോട്ടർഡാം, മോസ്കോ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ലഭിച്ച പ്രതികരണങ്ങൾ സിനിമയിലുള്ള പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. സിനിമയുടെ റിലീസ് അനൗൺസ്മെന്റ് ടീസർ പുറത്തു വിട്ടു. ഒക്ടോബർ ഒന്നിന് ആണ് റിലീസ്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് സിനിമയുടെ നിർമാണം. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രണ്ട് വർഷം മുൻപാണ് സിനിമയുടെ ആദ്യ ഗ്ലിംപ്സ് അണിയറപ്രവർത്തകർ