എരഞ്ഞോളി ചോനാടത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍ .പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെയാണ് തലശേരി പൊലിസ് കസ്റ്റഡിയിലെടുത്തത്.
Author
news desk
Published
October 19, 2026

എരഞ്ഞോളി ചോനാടത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍ .പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെയാണ് തലശേരി പൊലിസ് കസ്റ്റഡിയിലെടുത്തത്.പൊന്ന്യംവെസ്റ്റ് സ്വദേശിയായ സാഹിലിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ചോനാടത്ത് ആക്രമണമുണ്ടായത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തെ ടർഫിൽ കളിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കവും മുൻവൈരാഗ്യവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്ന് സാഹിലിനെയും സുഹൃത്തിനെയും പ്രതികൾ വീടിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയെത്തിയ സാഹിലിനെ പ്രതികൾ തടഞ്ഞുനിർത്തി സംസാരിക്കുന്നതിനിടയിൽ കൈയിലുണ്ടായിരുന്ന ഓടുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ വ്യക്തമാക്കുന്നത് .പോലീസ് അറസ്റ് ചെയ്ത പ്രതികളെ റിമാന്റ് ചെയ്തു.സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. പരുക്കേറ്റ സാഹിൽ ചികിത്സയിലാണ്.