Author
Gramika Team
Published
July 3, 2026

എന്റെ ഭാഗത്ത് തെറ്റ്, വിവാദത്തിൽ പ്രതികരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട
കാസർകോട്: മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചതിൽ വിശദീകരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ. മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചതിൽ വിശദീകരണവുമായി ധന്യ രംഗത്തെത്തി. ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത്. എൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണത്. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നു. വീഡിയോ മറ്റുള്ളവർ എടുക്കേണ്ട എന്ന് കരുതിയാണ് പൊലീസ് കൈ കാണിച്ചതിൽ വാഹനം നിർത്താതിരുന്നതെന്നും അവർ പറഞ്ഞു. കാസർകോട് അണങ്കൂരിൽ വെച്ചാണ് ഇവർ പിടിയിലായത്. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.