Local News
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിൽ
G
Author
Gramika Team
Published
October 5, 2026

തളിപ്പറമ്പ്: 1.92 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി. തൃക്കരിപ്പൂര്‍ സ്വദേശികളായ പൊറോപ്പാട് റായിസ മന്‍സിലില്‍ എസ്.കെ.പി.മുഹമ്മദ്‌റിയാസ്(30), എളമ്പച്ചി കണ്ണംകൈയിലെ സി.സി.ഹൗസില്‍ സി.സി.ഫൈസല്‍(34) എന്നിവരെയാണ് വാഹനപരിശോധനയ്ക്കിടെ തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ അറസ്റ്റ് ചെയ്തത്.