Local News

എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

G

Author

Gramika Team

Published

September 25, 2026

എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

തലശ്ശേരി: എം ഡി എം എയുമായി യുവാവ് തലശേരി പോലീസിന്‍റെ പിടിയില്‍. പാലയാട്ചിറക്കുനിയിലെ കെ.പി. വിശാഖിനെയാണ് എസ്. ഐ. കെ പി അശ്വിനും സംഘവും അറസ്റ്റു ചെയ്തത് . എരഞ്ഞോളി ചോനാടത്തെ ചായക്കടക്ക് സമീപം വെച്ചാണ് യുവാവിനെ പോലീസ് പിടികൂടിയത്.  അടിവസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 1.2 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായത്. ഇയാളുടെ ഫോൺ പോലീസ്പിടിച്ചെടുത്തു. പ്രതിക്ക് ലഹരിമരുന്ന് കൈമാറിയ ധർമ്മടത്തെ റഹീസിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Share this article