എം എ ഗവേണൻസ് & പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി മമ്പറം സ്വദേശിനി
Author
Gramika Team
Published
July 20, 2026

കൂത്തുപറമ്പ്: കണ്ണൂർ സർവകലാശാല എം എ ഗവേണൻസ് & പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി കൂത്തുപറമ്പി നടുത്ത മമ്പറം പൊയനാട് സ്വദേശിനി. സഫ ഷറഫാണ് റാങ്ക് നേടിയത്. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നിന്നാണ് ബിരുദാനന്തര ബിരുദ പഠനം പൂർ ത്തിയാക്കിയത്. സഫയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലാണ് പരീക്ഷകൾ നടന്നത്. സന്തോഷം പങ്കിടുന്നതിനൊപ്പം വീട്ടുകാരുടെ വലിയ പിൻന്തുണയിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കാനായതെന്നും അധ്യാപികയാവാനാണ് താൽപര്യമെന്നും സഫ പറഞ്ഞു. പൊയനാട് ആമിനാസിൽ ഷറഫുദ്ദീൻ - സൗദ ദമ്പതികളുടെ മകളാണ് സഫ. സഫ്വത്ത് മസ്ഹറാണ് ഭർത്താവ്. ഫഹദ് സഹോദരനാണ്. സഫയുടെ നേട്ടത്തിലുള്ള സന്തോഷം മാതാവും ഭർത്താവും പങ്കുവെച്ചു. എസ് എസ് എൽ സി, പ്ലസ്സ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടിയതിനൊപ്പം പൊളിറ്റിക്കൽ സയൻസിൽ ഡിസ്റ്റിങ്ങ്ഷനോടെയാണ് ബിരുദം പൂർത്തിയാക്കുകയും ചെയ്തത്.