Local News

ഉപതെരഞ്ഞെടുപ്പ്; ജില്ലയിൽ 84.58% പോളിംഗ്

G

Author

Gramika Team

Published

September 29, 2026

ഉപതെരഞ്ഞെടുപ്പ്; ജില്ലയിൽ 84.58% പോളിംഗ്

കണ്ണൂർ: ജില്ലയിലെ രണ്ട് നിയോജകമണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 84.58 ശതമാനം പോളിംഗ്. ആകെയുള്ള 2627 വോട്ടർമാരിൽ 2222 പേർ വോട്ട് രേഖപ്പെടുത്തി. മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാൽ നിയോജക മണ്ഡലത്തിൽ 83.55 ശതമാനവും പെരളശ്ശേരി പഞ്ചായത്തിലെ ബാവോട് ഈസ്റ്റ് മണ്ഡലത്തിൽ 85.5 ശതമാനവും ആണ് പോളിങ്. ഉരുവച്ചാൽ മണ്ഡലത്തിൽ 1234 ൽ 1031 പേരും ബാവോട് ഈസ്റ്റ് മണ്ഡലത്തിൽ 1393 ൽ 1191 പേരും വോട്ട് ചെയ്തു.

Share this article