Local News

ഈസ്റ്റ് പള്ളൂരില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, മരിച്ചത് കോടിയേരി കല്ലില്‍ത്താഴെ കൃഷ്ണ നിവാസില്‍ മനോജ് കുമാര്‍, അപകടം തലശ്ശേരി മാഹി ബൈപ്പാസിന്റെ സര്‍വ്വീസ് റോഡില്‍

N

Author

news desk

Published

October 23, 2026

ഈസ്റ്റ് പള്ളൂരില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, മരിച്ചത് കോടിയേരി കല്ലില്‍ത്താഴെ കൃഷ്ണ നിവാസില്‍ മനോജ് കുമാര്‍, അപകടം തലശ്ശേരി മാഹി ബൈപ്പാസിന്റെ സര്‍വ്വീസ് റോഡില്‍

ഈസ്റ്റ് പള്ളൂരില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കോടിയേരി കല്ലില്‍ത്താഴെ കൃഷ്ണ നിവാസില്‍ മനോജ് കുമാറാണ് മരിച്ചത്. തലശ്ശേരി മാഹി ബൈപ്പാസിന്റെ സര്‍വ്വീസ് റോഡില്‍ ഈസ്റ്റ് പള്ളൂർ ജിയോ പെട്രോൾ പമ്പിന് മുൻവശത്ത് വെച്ചാണ് അപകടമുണ്ടായത്.വെള്ളിയാഴ്ച്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. ലോറി മനോജ് കുമാര്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു..പരിക്കേറ്റ മനോജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this article