National News

ഇറാൻ ഭീഷണി: ട്രംപിനെ രക്ഷിക്കാൻ വിമാനത്താവളത്തിൽ കേറ്ററിംഗ് ട്രക്കിൽ രഹസ്യ നീക്കം

G

Author

Gramika Team

Published

August 11, 2026

ഇറാൻ ഭീഷണി: ട്രംപിനെ രക്ഷിക്കാൻ വിമാനത്താവളത്തിൽ കേറ്ററിംഗ് ട്രക്കിൽ രഹസ്യ നീക്കം

വാഷിങ്ടൺ: 2026-ജൂലൈയിൽ തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണിയുണ്ടായതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെത്തുടർന്ന്, അദ്ദേഹം സഞ്ചരിക്കേണ്ടിയിരുന്ന 'എയർ ഫോഴ്സ് വൺ' വിമാനത്തിൽ നിന്ന് ട്രംപിനെ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയാണ് യാത്ര നടത്തിയതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയതെന്നാണ് റിപ്പോർട്ട്. ഒരു നാടകംതന്നെ ഒരുക്കിയാണ് സുരക്ഷാ ഏജൻസികൾ ഈ ‘ഓപ്പറേഷൻ’ നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Share this article