ഇറാനെതിരെ 'പണയുദ്ധം' പ്രഖ്യാപിച്ച് ട്രംപ്
Author
Gramika Team
Published
August 20, 2026

ഇറാനെതിരെ കടുത്ത സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റൊരു രാജ്യത്തിനെതിരെയും പുറത്തെടുക്കാത്ത രീതിയിലുള്ള നടപടിയെന്നും ട്രംപ്. ഇറാനുമായി ബിസിനസ്, സാമ്പത്തിക ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങൾക്കു ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പ്. ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ലോകവിപണിയെ ആശങ്കയിലാഴ്ത്തുന്ന പുതിയ 'സാമ്പത്തിക യുദ്ധം'. ഇത് വിപണിയിലേക്കുള്ള ക്രൂഡോയിൽ വരവിൽ തടസമുണ്ടാക്കും. എണ്ണവില കത്തും. പണപ്പെരുപ്പം കൂടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തൽ. ഇറാനെതിരെ സാമ്പത്തിക യുദ്ധമുഖം തുറന്ന് അവരെ ഒറ്റപ്പെടുത്താനാണ് തന്റെ നീക്കമെന്നും ട്രംപ് വിശദീകരിക്കുന്നു. സമാധാന കരാറിലെത്താൻ ഇറാന് മറ്റാരും നൽകാത്ത അവസരമാണ് ഞാൻ നൽകിയത്. എന്നാൽ ദൗർഭാഗ്യവശാൽ ഇറാന് ആ അവസരം ഉപയോഗിക്കാനായില്ല. ഇറാൻ സാമ്പത്തികമായി തകർന്നു. അവരുടെ കറൻസിക്ക് പേപ്പറിന്റെ പോലും വിലയില്ലാതായി. ഏതെങ്കിലും രാജ്യം അവരുടെ സാമ്പത്തിക സ്ഥാപനങ്ങളോ വിമാനത്താവളങ്ങളോ സർക്കാർ സംവിധാനങ്ങളോ ഇറാനു വേണ്ടി ഉപയോഗിച്ചാൽ കനത്ത സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.