National News

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം; വിവാഹ ചടങ്ങിലേക്ക് മിസൈൽ പതിച്ചു

G

Author

Gramika Team

Published

September 2, 2026

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം; വിവാഹ ചടങ്ങിലേക്ക് മിസൈൽ പതിച്ചു

ടെഹ്റാൻ: ഇറാനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദർ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളിലാണ് ആക്രമണം. വിവാഹചടങ്ങിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി ഇറാൻ അറിയിച്ചു. മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും ഇറാൻ അറിയിച്ചു. അതേസമം, മിഡിൽ ഈസ്റ്റ് മേഖലയിൽ പൗരന്മാർക്ക് അമേരിക്ക ജാഗ്രത നിർദേശം നൽകി. ഇറാനിലെ വിവിധ ലക്ഷ്യസ്ഥാനങ്ങൾക്കെതിരെ അമേരിക്ക പുതിയ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ദിവസങ്ങൾക്കിടെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ആക്രമണ പരമ്പരയ്ക്ക് പിന്നാലെയാണ് മുന്നിയിപ്പ്. ജോർദാനിലെ അക്രമണങ്ങൾക്ക് പകരമായി ഇറാനെ അതിശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.

Share this article