National News
ഇറാഖിൽ യുഎസിന്റെയും സൗദിയുടെയും വ്യോമാക്രമണം
G
Author
Gramika Team
Published
July 29, 2026

വാഷിങ്ടൺ: അമേരിക്കയും സൗദി അറേബ്യയും സംയുക്തമായി ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ പിന്തുണയുള്ള സായുധ സഖ്യമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ (പിഎംഎഫ്) 10 അംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കിഴക്കൻ ഇറാഖിലെ ഇറാൻ അനുകൂലികളുടെ കേന്ദ്രങ്ങളും ആയുധപ്പുരകളും ലക്ഷ്യമിട്ടാണ് യുഎസ്-സൗദി സഖ്യം ആക്രമണം നടത്തിയത്. അമേരിക്കൻ സേനയ്ക്കും സൗദിയിലെ എണ്ണ ഉദ്പാദന കേന്ദ്രങ്ങൾക്കുംനേരെ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നടന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.