ഇരുപത്തിഅഞ്ചാമത് ജില്ലാതല പഞ്ചഗുസ്തി മത്സരങ്ങള്‍ മട്ടന്നൂരില്‍ നടന്നു
Author
Gramika Team
Published
October 5, 2026

മട്ടന്നൂർ: ഇരുപത്തിഅഞ്ചാമത് ജില്ലാതല പഞ്ചഗുസ്തി മത്സരങ്ങള്‍ മട്ടന്നൂരില്‍ നടന്നു. വി.കെ സനോജ് എം ൽ എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ആം റസലിംഗ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ യു പി സ്കൂള്‍ ഓഡിറ്റൊറിയത്തില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 400 ലധികം മത്സരാർഥികൾ പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.ഷാജിത്ത് അദ്ധ്യക്ഷനായി. ആണ്‍ കുട്ടികള്‍,പെണ്‍കുട്ടികള്‍, വനിതകള്‍,പുരുഷന്മാര്‍,സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ , മാസ്റ്റേർസ്, അംഗ പരിമിതര്‍ തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങളുണ്ടായത്. കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുവാനും സാധിക്കും. സംസ്ഥാന മത്സര വിജയികള്‍ക്ക് ഗ്രെയിസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അനൂകൂല്ല്യങ്ങളും ലഭിക്കും. അന്തര്‍ദേശീയ റഫറിമാരായ വിടി സമീര്‍, ഇ.രോഷിത്, ടി സന്ദീപ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. അസോസിയേഷൻ പ്രസിഡണ്ട് കെവി മനോഹരന്‍,സിക്രട്ടറി ഇൻ ചാർജ് എന്‍ ഫൈസല്‍, ഇ രോഷിത്, വിടി സമീർ,ടി സന്ദീപ്, കെ .വി. മനോഹരന്‍ തുടങ്ങിയവർ സംസാരിച്ചു.