Latest News
G
Author
Gramika Team
Published
May 28, 2026

ഇന്ന് ബലിപെരുന്നാൾ: വിപുലമായ ആഘോഷത്തിൽ വിശ്വാസികൾ
ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. പുതുവസ്ത്രങ്ങള്‍ ധരിച്ചും ഒത്തുചേര്‍ന്നും സ്നേഹം പങ്കുവെച്ചും പ്രാര്‍ത്ഥനാനിരതമായ ഈ ദിവസം സമ്പന്നമാക്കുകയാണ് വിശ്വാസികള്‍. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ചിലയിടത്ത് ഈദ്ഗാഹുകള്‍ ഉണ്ടായിരിക്കില്ല. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.