Local News

ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ് വയോജന ക്ഷേമമെന്ന് ഡോക്ടര്‍ വി ശിവദാസന്‍ എംപി

G

Author

Gramika Team

Published

October 2, 2026

ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ് വയോജന ക്ഷേമമെന്ന് ഡോക്ടര്‍ വി ശിവദാസന്‍ എംപി

കൂത്തുപറമ്പ്: ഇന്ന് ഏറ്റവും ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് വയോജന ക്ഷേമമെന്ന് ഡോക്ടർ വി.ശിവദാസൻ എംപി. വയോജനങ്ങൾക്ക് പെൻഷൻ നൽകുന്ന സാമൂഹ്യ സുരക്ഷിതത്വം ഇല്ലാതാവുന്ന അവസ്ഥയാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വയോജന കമ്മീഷനല്ല വയോജനങ്ങൾക്ക് സുരക്ഷിതത്വമാണ് വേണ്ട തെന്നും ശിവദാസൻ പറഞ്ഞു. കേരള സീനിയർ സിറ്റിസൺസ് ഫോറം കൂത്തുപറമ്പ് യൂണിറ്റ് സംഘടിപ്പിച്ച വയോജന വാരാചരണവും ഗാന്ധിജയന്തി ദിനാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയർ സിറ്റിസൺ സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ കെ ജയരാജൻ അധ്യക്ഷനായി. കെ ധനഞ്ജയൻ പ്രഭാഷണം നടത്തി. എം.കെ ബാലൻ, കെ വി ജയരാജൻ,പി കുമാരൻ,പി രഘുനാഥൻ നമ്പ്യാർ, പി വി ബാലകൃഷ്ണൻ, ബി കുമാരൻ,എൻ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Share this article