Sports

ഇന്ത്യക്ക് വൻ തിരിച്ചടി, ഹാർദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്

G

Author

Gramika Team

Published

September 26, 2026

ഇന്ത്യക്ക് വൻ തിരിച്ചടി, ഹാർദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ അഞ്ച് മാസമായി പരിക്കിന്‍റെ പിടിയിലായിരുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും പരിക്കേറ്റതോടെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയും നഷ്ടമാവും. ഹാർദിക്കിന്റെ വലതുകാലിലെ അസ്ഥിക്കേറ്റ പരിക്കാണ് തിരിച്ചടിയായത്. പരിക്കിനെ തുടർന്ന് ഡോക്ടർമാർ ഹാര്‍ദിക്കിന് രണ്ടാഴ്ചത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ബിസിസിഐയുടെ മെഡിക്കൽ പാനൽ മേധാവി ഡോ. ദിൻഷാ പർദിവാല ജപ്പാനിൽ നിന്ന് തിരിച്ചെത്തിയ ശേഷം റിപ്പോർട്ടുകൾ പരിശോധിച്ച് റീഹാബിലിറ്റേഷനെ കുറിച്ച് തീരുമാനമെടുക്കും.കഴിഞ്ഞ മെയ് 24-ന് ഐപിഎല്ലിനിടെയാണ് ഹാർദിക് പാണ്ഡ്യ അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്. അതിനുശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പര, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾ, ഏഷ്യൻ ഗെയിംസ് എന്നിവ പരിക്കുമൂലം ഹാര്‍ദിക്കിന് നഷ്ടമായിരുന്നു. ഓസ്ട്രേലിയ എയ്‌ക്കെതിരായ വൺഡേ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലേക്ക് ഹാർദിക്കിനെ സെലക്ടർമാർ പരിഗണിച്ചിരുന്നെങ്കിലും പുതിയ പരിക്ക് തിരിച്ചടിയാകുകയായിരുന്നു. ഒക്ടോബർ 22 മുതൽ ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യ അഞ്ച് ടി20യും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് കളിക്കുന്നത്.

Share this article