Local News
ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു
G
Author
Gramika Team
Published
October 7, 2026

പാനൂർ: കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ കൊളവല്ലൂരിൽ ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്ന വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുതി ലൈനുകൾ തകർന്നതോടെ വൈദ്യുതി ബന്ധവും താറുമാറായി. കൊളവല്ലൂർ പെട്ടിന്റവിട ബിന്ദുവിന്റെ വീടിനാണ് ഇടിമിന്നലിൽ നാശനഷ്ടമുണ്ടായത്. വൈകീട്ടോടെയായിരുന്നു സംഭവം. ഇടിമിന്നലിൽ വീടിന്റെ ഭാഗങ്ങൾ തകർന്നതോടൊപ്പം വൈദ്യുത ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. അപകടസമയത്ത് ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിമിന്നലിനെ തുടർന്ന് വൈദ്യുതി ലൈനുകൾ തകരുകയും വൈദ്യുതി ബന്ധം പൂർണമായും താറുമാറാവുകയും ചെയ്തു. വിവരമറിഞ്ഞ് നിരവധിയാളുകൾ സ്ഥലത്തെത്തി.