Local News
ഇ-ചെലാനിൽ ഗതാഗത നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കണമെന്ന നിർദേശം നൽകിയിട്ടില്ല'; മോട്ടോർ വാഹന വകുപ്പ്
G
Author
Gramika Team
Published
September 26, 2026

ഇ-ചെലാനിൽ ഗതാഗത നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കണമെന്ന നിർദേശം നൽകിയിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിൻ്റെ ഈ ചെലാനുകളിൽ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ സാമുഹിക മാധ്യമങ്ങളിൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ അത്തരത്തിൽ ഒരു ഉത്തരവോ നിർദേശമോ നൽകിയിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ സെപ്റ്റംബർ 25നകം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്നും കേരള മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.