Local News
ആൾമാറാട്ടം നടത്തി ഒളിവിൽ കഴിഞ്ഞ മയക്കുമരുന്ന് കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ
G
Author
Gramika Team
Published
October 1, 2026

കണ്ണൂർ: ആൾമാറാട്ടം നടത്തി 13 വർഷമായി ഒളിവിൽ കഴിഞ്ഞ മയക്കുമരുന്ന് കേസിലെ പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. ഇരിട്ടി കോളിത്തട്ട് സ്വദേശി ജോസിനെയാണ് ആന്ധ്രാപ്രദേശിലെ ഒളിത്താവളത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ, തലശേരി, ഉളിക്കൽ, ഇരിട്ടി, പാലക്കാട് തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ കേസുകളിൽ ജോസ് പ്രതിയാണ്. കേസുകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി ആൾമാറാട്ടം നടത്തി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം കണ്ണൂർ എസിപി എം.പി. ആസാദിന്റെയും നർക്കോട്ടിക് എസിപി വി.വി. മനോജിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.