Local News

അർജുൻ ആയങ്കി മുങ്ങിനടന്ന കാർ തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിൽ

G

Author

Gramika Team

Published

August 15, 2026

അർജുൻ ആയങ്കി മുങ്ങിനടന്ന കാർ തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിൽ

കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി സബ് ജയിലിൽ ഹാജരാക്കി. അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോയി. അർജുൻ ആയങ്കി മുങ്ങിനടന്ന കാർ പിടികൂടി. ബന്ധു കുട്ടൻ്റെ കാറാണ് പിടികൂടിയത്. തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ ആയെങ്കി സഞ്ചരിച്ചത് ഈ കാറിലായിരുന്നു.റിമാൻഡിലായ അർജുൻ ആയങ്കിയുടെ കസ്റ്റഡി അവസാനിച്ചു. കോടതിയിൽ ഹാജരാക്കിയ അർജുന്റെ റിമാന്‍ഡ് തുടരും. മൂന്നു ദിവസത്തേക്കായിരുന്നു അർജുനെ കണ്ണൂർ സൈബർ ക്രൈം പൊലീസിന് കോടതി കസ്റ്റഡിയിൽ നൽകിയത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ എല്ലാം താൻ തനിച്ചാണ് ചെയ്തത് എന്ന് അർജുൻ മൊഴി നൽകിയിരുന്നു. രണ്ടു ദിവസം ഒളിവിൽ കഴിഞ്ഞ ലോഡ്ജിലും, സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ച ഇടങ്ങളിലും പിടിയിലാകുന്നതിന് മുൻപ് എത്തിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിലും അർജുനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഐ ഫോണും പൊലീസ് കണ്ടെത്തിയിരുന്നു.

Share this article