Sports

അർജന്‍റീന-ഇംഗ്ലണ്ട് ലോകകപ്പ് സെമി പോരാട്ടം നിയന്ത്രിക്കുക മെസിയുടെ 'ഭാഗ്യ റഫറി

G

Author

Gramika Team

Published

July 15, 2026

 അർജന്‍റീന-ഇംഗ്ലണ്ട് ലോകകപ്പ് സെമി പോരാട്ടം നിയന്ത്രിക്കുക മെസിയുടെ 'ഭാഗ്യ റഫറി

അറ്റ്‌ലാന്‍റ: ലോകകപ്പ് സെമി ഫൈനലിൽ അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി പോരാട്ടം നിയന്ത്രിക്കാൻ ഫിഫ നിയോഗിച്ച റഫറിയെച്ചൊല്ലി ഫുട്ബോൾ ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. മൊറോക്കൻ-അമേരിക്കൻ റഫറിയായ ഇസ്മായിൽ എൽഫാത്തിനെയാണ് ഫിഫ ഈ ബ്ലോക്ക്ബസ്റ്റർ മത്സരത്തിന്‍റെ പ്രധാന റഫറിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ അർജന്‍റീനിയൻ ആരാധകർ ആവേശത്തിലും ഇംഗ്ലീഷ് ആരാധകർ ആശങ്കയിലുമാണ്. കാരണം, എൽഫാത്ത് നിയന്ത്രിച്ച ഒരു മത്സരത്തിൽ പോലും സാക്ഷാൽ ലിയോണൽ മെസി ഇതുവരെ തോറ്റിട്ടില്ല. മെസി കളിച്ച അഞ്ച് മത്സരങ്ങളിലാണ് എൽഫാത്ത് റഫറിയായോ മറ്റ് ഒഫീഷ്യൽ ചുമതലകളിലോ ഉണ്ടായിട്ടുള്ളത്. ഈ അഞ്ച് മത്സരങ്ങളിലും മെസിയുടെ ടീം മാത്രമാണ് വിജയം കണ്ടിട്ടുള്ളത്. ഈ അപൂർവ്വമായ വിന്നിംഗ് റെക്കോർഡ്' പുറത്തുവന്നതോടെ ഫിഫയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിരവധി ഇംഗ്ലണ്ട് ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, എൽഫാത്തിന്‍റെ റഫറിയിങ് മുൻകാലങ്ങളിൽ മത്സരഫലങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നതിന് യാതൊരു തെളിവുമില്ല.

Share this article