Local News

അഴീക്കോടൻ അനുസ്മരണം സംഘടിപ്പിച്ചു

G

Author

Gramika Team

Published

September 24, 2026

അഴീക്കോടൻ അനുസ്മരണം സംഘടിപ്പിച്ചു

ചക്കരക്കൽ: ഐ ആർ പി സി അഞ്ചരക്കണ്ടി നോർത്ത് ലോക്കൽ ഗ്രൂപ്പിന്റെയും സിപിഎം പനയത്താംപറമ്പ് ബ്രാഞ്ചിന്റെയും സംയുക്തഭിമുഖ്യത്തിൽ അഴീക്കോടൻ അനുസ്മരണം പനയത്താംപറമ്പിൽ സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ ആർ പി സി ക്കുള്ള ഫ്രീസർ ഏറ്റുവാങ്ങലും നടന്നു. അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം പി ഭാസ്കരൻ അധ്യക്ഷനായി. മുഹമ്മദ് സിറാജ്, എം വി അനിൽകുമാർ, രാജൻ കനോത്ത്, വി സുരേശൻ, എം കെ ബാബു, കെ കെ ഷാജി എന്നിവർ സംസാരിച്ചു.ഐആർപിസി അഞ്ചരക്കണ്ടി നോർത്ത് ലോക്കൽ ഗ്രൂപ്പിന് ലഭിച്ച ഫ്രീസർ, കിടക്ക, ഓക്സിജൻ കോൺസൻറ്റേറ്റർ, കസേര, വീൽചെയർ എന്നിവയുടെ ഏറ്റുവാങ്ങലും നടന്നു. മൗവ്വഞ്ചേരി കളത്തിൽ വലിയ രാമന്റെ മകൻ ഇ പ്രേമനാണ് ഫ്രീസർ സംഭാവന നൽകിയത്. കെ എം ദമയന്തിയുടെ സ്മരണയ്ക്ക് മകൻ കെ എം രജിന്ദ്രനും എം കെ കുമാരന്റെ സ്മരണയ്ക്ക് മകൾ സുശീലയുമാണ് കിടക്ക സംഭാവന നൽകിയത്. ഓക്സിജൻ കോൺസന്റേറ്റർ ലവകുമാർ– അപർണ ദമ്പതികളാണ് നൽകിയത്. 50 കസേര, മൂന്ന് വീൽചെയർ എന്നിവ സിപിഐ എം പനയത്താംപറമ്പ് ബ്രാഞ്ചംഗങ്ങളും നൽകി.

Share this article