Local News

അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ സൈബര്‍ പോലീസ് പരിശോധന; ലാപ്‌ടോപ്പ് പിടിച്ചെടുത്തു

G

Author

Gramika Team

Published

August 10, 2026

അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ സൈബര്‍ പോലീസ് പരിശോധന; ലാപ്‌ടോപ്പ് പിടിച്ചെടുത്തു

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയുടെ അഴീക്കോടിലെ വീട്ടില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് പരിശോധന നടത്തി. പരിശോധനയില്‍ ഒരു ലാപ്‌ടോപ്പ് പോലീസ് പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്ന കേസിലാണ് പരിശോധന. അര്‍ജുന്‍ ആയങ്കിയുടെ അമ്മയുടെയും സഹോദരന്‍ അജയ് ആയങ്കിയുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തി. ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് പോലീസ് മടങ്ങിയത്. അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍നിന്ന് നേരത്തെ ഒരു മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളില്‍ നിന്നാണ് വന്നതെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം തുടരുന്നത്.

Share this article