Local News

അന്നം മുടക്കിയതല്ലെന്ന് മന്ത്രി കെ മുരളീധരൻ

G

Author

Gramika Team

Published

July 20, 2026

അന്നം മുടക്കിയതല്ലെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറ്റത്തെ കുറിച്ച് പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണ്. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസം ഇല്ല. ചൂരൽ മലയിൽ ആരാണ് ഭക്ഷണ വിതരണം തടഞ്ഞത്. പരനാറി ചെറ്റ എന്നൊക്കെ ഉള്ള പ്രയോഗം ഞാൻ നടത്തിയിട്ടില്ല. ഡിവൈഎഫ്ഐക്കും കെ സുരേന്ദ്രനും ഒരേ ഭാഷയാണ്. ആലപ്പുഴയിൽ ക്രിട്ടിക്കൽ കെയർ ജീവനക്കാരെ തടഞ്ഞു സേവാഭാരതിയും ഡിവൈഎഫ്ഐയും ഒരുമിച്ചാണ് പ്രതിഷേധമെന്നും കെ മുരളീധരൻ പറഞ്ഞു. പൊതിച്ചോറ് വിഷയം വിവാദമായതോടെ മന്ത്രി ഇന്നലെ തന്നെ നിലപാട് മയപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

Share this article