Local News

അത്തം എത്തി, ഓണത്തിരക്കിലേക്ക് മലയാളികൾ

G

Author

Gramika Team

Published

August 17, 2026

അത്തം എത്തി, ഓണത്തിരക്കിലേക്ക് മലയാളികൾ

കണ്ണൂർ: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീക്ഷകളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം. അത്തം പിറന്നതോടെ നാടും നഗരവും ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നു. അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ വിവിധ നിറങ്ങളിലുള്ള പൂക്കൾ ശേഖരിച്ച് വീടുകളിൽ മനോഹരമായ പൂക്കളങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. അത്തം പത്തിന് പൊന്നോണം എന്നാണെങ്കിലും ഇത്തവണ അത്തം മുതൽ തിരുവോണം വരെയുള്ള ദൈർഘ്യം പതിവിൽനിന്ന് വ്യത്യസ്തമാണ്. സാധാരണയായി ചിങ്ങമാസത്തിലാണ് അത്തം പിറക്കാറുള്ളത്. എന്നാൽ ഇത്തവണ അത്തം ആഘോഷിക്കുന്നത് കർക്കടക മാസത്തിലാണ്. അത്തം മുതൽ ഇത്തവണ 11 ദിവസം നീളുന്ന ഓണാഘോഷത്തിന്റെ ആവേശത്തിലാണ് മലയാളികൾ. ഓണവിപണിയും സജീവമായതോടെ പൂക്കൾക്കും പച്ചക്കറികൾക്കും വസ്ത്രങ്ങൾക്കും മറ്റും ആവശ്യക്കാരേറി.

Share this article