G

Author

Gramika Team

Published

February 6, 2026

WPL 2026: കിരീടം ചൂടി RCB

WPL 2026: കിരീടം ചൂടി RCB

വഡോദര: 2026 വനിതാ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി മാറിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു. വഡോദരയില്‍ വെച്ച് നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് ആര്‍സിബി തോല്‍പ്പിച്ചത്. ഇത് നാലാം തവണയാണ് ഡല്‍ഹി ഡബ്ല്യൂ പി എല്‍ ഫൈനലില്‍ തോല്‍ക്കുന്നത്. സ്മൃതി മന്ദാനയുടെയും ജോര്‍ജിയ വോളിന്‍റെയും ബാറ്റിങ് കരുത്തിലാണ് ആര്‍സിബി കിരീട ജേതാക്കളായത്. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിന് വീഴ്ത്തിയാണ് ബെംഗളുരു കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. 2 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ബെംഗളുരു ഈ വിജയലക്ഷ്യം മറികടന്നു.

Share Article