G

Author

Gramika Team

Published

April 13, 2026

IPL 2026: തുടർച്ചയായി മൂന്ന് മത്സരത്തിൽ മുംബെെ ഇന്ത്യൻസിന് തോൽവി

IPL 2026: തുടർച്ചയായി മൂന്ന് മത്സരത്തിൽ മുംബെെ ഇന്ത്യൻസിന് തോൽവി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ മുംബെെ ഇന്ത്യൻസ് വലിയ പ്രതീക്ഷകളോടെയാണ് ഇറങ്ങിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി ജയിച്ച് തുടങ്ങാൻ മുംബെെക്ക് സാധിച്ചതോടെ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ ജയിച്ച് തുടങ്ങിയതിന് പിന്നാലെ തുടർച്ചയായി മൂന്ന് മത്സരത്തിൽ മുംബെെ ഇന്ത്യൻസ് തോൽവി നേരിട്ടിരിക്കുകയാണ്. രണ്ട് പോയിന്റോടെ എട്ടാം സ്ഥാനത്തുള്ള മുംബെെക്ക് പ്ലേ ഓഫിലെത്താൻ തുടർ ജയങ്ങൾ തന്നെ വേണം. വലിയ താരനിരയും കരുത്തുറ്റ പരിശീലക സംഘവും ഉണ്ടായിട്ടും മുംബെെ ഇന്ത്യൻസിന് നിലവാരം കാട്ടാൻ സാധിക്കുന്നില്ല.

Share Article