Local News

80 കുപ്പി മാഹി മദ്യവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ

G

Author

Gramika Team

Published

August 11, 2026

 80 കുപ്പി മാഹി മദ്യവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ

കൂത്തുപറമ്പ്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 80 കുപ്പി മാഹി മദ്യവുമായി രണ്ട് പേർ കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിൽ. വടകര വാണിമ്മൽ സ്വദേശി ടി കെ അബ്ദുള്ള, വെസ്റ്റ് ബംഗാൾ സ്വദേശി സഹബിൻ എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സ്സൈസ് ഇൻസ്‌പെക്ടർ പി ഷിംനയുടെ നേതൃത്വത്തിൽ ചൊക്ലി മെനപ്രം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യ കടത്ത് പിടികൂടിയത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പെരിങ്ങത്തൂർ, കല്ലാച്ചി ഭാഗങ്ങളിൽ മദ്യം വില്പനക്കായി എത്തിച്ചു നൽകുന്ന ഇവർ കുറച്ചു കാലങ്ങളായി എക്സ്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് ഗ്രേഡ് എക്സ്സൈസ് ഇൻസ്‌പെക്ടർ യു ഷാജി,കൂത്തുപറമ്പ് എക്സ്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് എക്സ്സൈസ് ഇൻസ്‌പെക്ടർ അനീഷ് പൂവൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ കെ ബിജു, സി പി ഷാജി, സിവിൽ എക്സൈസ് ഓഫിസർ സി ജിജീഷ് , വനിത സിവിൽ എക്സ്സൈസ് ഓഫീസർ ലിജിന സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർമാരായ സി ധനീഷ്, എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Share this article