G
Author
Gramika Team
Published
June 24, 2026

4K ദൃശ്യമേന്മയോടു കൂടി വീണ്ടും തിരിച്ചെത്തുന്നു
മോഹൻലാലിന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോൾ തന്നെ ഉയർന്നു കേൾക്കുന്ന പ്രധാന പേരായിരിക്കും 'കിരീടം'. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. ലോഹിതദാസ്–സിബി മലയിൽ ടീമിന്റെ കിരീടം 1989 ലായിരുന്നു തിയേറ്ററുകളിലെത്തിയത്. റിലീസായി 36 വർഷങ്ങൾ പിന്നിടുമ്പോൾ ഇപ്പോഴിതാ കിരീടം ഡോൾബി അറ്റ്മോസിൽ 4കെ ദൃശ്യഭംഗിയിൽ റീ റിലീസിന് തയ്യാറായിരിക്കുകയാണ്. ചിത്രത്തിന്റെ 4കെ ട്രെയിലർ പുറത്തിറക്കി.