Author
Gramika Team
Published
June 15, 2026

24-ാം ദിനം കളക്ഷനില്‍ ഞെട്ടിച്ച് 'ദൃശ്യം 3'
എത്ര വലിയ വിജയം നേടുന്ന ചിത്രമായാലും തിയറ്ററുകളില്‍ ഇന്ന് അധിക വാരങ്ങള്‍ ഒരു സിനിമയും ഓടുന്നില്ല. വൈഡ് റിലീസ് ആണ് അതിന് കാരണം. ആദ്യ ദിനം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നാല്‍ കാണികള്‍ തിയറ്ററുകളിലേക്ക് കൂട്ടത്തോടെ ഇരച്ച് എത്തുകയും കാണുകയും ചെയ്യും. അതിനാല്‍ത്തന്നെ ഓപണിംഗ് കളക്ഷനില്‍ മറുഭാഷാ സിനിമകളോട് മുട്ടാവുന്ന നിലയിലേക്ക് മലയാള സിനിമ വളര്‍ന്നിരിക്കുന്നു. ഇനി അഥവാ മൂന്നാം വാരത്തിലും മറ്റും ഒരു ചിത്രം മികച്ച കളക്ഷന്‍ നേടിയാല്‍ അത് അപൂര്‍വ്വമാണെന്ന് വേണം പറയാന്‍. ഇപ്പോഴിതാ മൂന്നാം വാരത്തില്‍ നേടുന്ന കളക്ഷനില്‍ ഞെട്ടിക്കുകയാണ് ദൃശ്യം 3. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ലഭിച്ചതിന് സമാനമായി ഏകപക്ഷീയമായ പോസിറ്റീവ് അഭിപ്രായങ്ങളല്ല ദൃശ്യം 3 ന് ലഭിച്ചത്.