199 രൂപയുടെ മഹാത്ഭുതം പാനൂരിൽ ആരംഭിച്ചു
Author
Gramika Team
Published
October 5, 2026

പാനൂർ:199 രൂപയുടെ മഹാത്ഭുതം പാനൂരിൽ ആരംഭിച്ചു. പാനൂർ നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ഉദ്ഘാടനം ചെയ്തു. സൗത്ത് പാനൂരിൽ പൂക്കോം റോഡിൽ നൊച്ചിക്കാട്ട് ഗ്രൗണ്ടിലാണ് മേള ആരംഭിച്ചിരിക്കുന്നത്. വസ്ത്രങ്ങൾ,സ്റ്റീൽ പാത്രങ്ങൾ,ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ പാദരക്ഷകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 8 വരെ പർച്ചേസ് ചെയ്യുന്ന 500 ഉപഭോക്താക്കൾക്ക് 20 ലിറ്ററിന്റെ ബക്കറ്റ്, മുറം, ബേസിൻ, ഡസ്റ്റ് ബിൻ, മഗ്ഗ് എന്നിവ എല്ലാം കൂടി ഒരു രൂപയ്ക്ക് നൽകും. എല്ലാ ദിവസവും ആദ്യം ബില്ല് ചെയ്യുന്ന 100 പേർക്കാണ് ഈ അവസരം ലഭിക്കുക. നഗരസഭ വൈസ് ചെയർമാൻ ടി. എം ബാബുരാജ് ആദ്യ വില്പന നിർവഹിച്ചു. കെ.ഇ. കുഞ്ഞബ്ദുള്ള ഏറ്റുവാങ്ങി. കെ.കെ സറീന, നിഷിത ചന്ദ്രൻ, മുഹമ്മദ് നജീർ, എം ടി കെ ബാബു, ഷറഫുദ്ദീൻ മണ്ണാർക്കാട്, സുബൈർ അക്കിയം പാടം,ശരത്,നൗഫൽ മടക്കത്താനം, ഹക്കീം മണ്ണാർക്കാട് എബി ഫ്രാൻസിസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.