Local News
18.64 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍ എടക്കാട് സ്വദേശി കെ. ഷാനിദ് ആണ് അറസ്റ്റിലായത്
N
Author
news desk
Published
October 20, 2026

18.64 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.എടക്കാട് സ്വദേശി കെ. ഷാനിദ് ആണ് അറസ്റ്റിലായത്. എടക്കാട് പോലീസിന്റെ നേതൃത്വത്തിൽ നടാൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. പോലീസിനെ കണ്ട് സംശയാസ്പദമായ രീതിയിൽ പെരുമാറിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്.എടക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിൻ പി. ജിമ്മിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പരിശോധനാ സംഘത്തിൽ സി.പി.ഒ.മാരായ നിതിൻ, സച്ചിൻ, റാണിപ്രിയ എന്നിവരും ഉണ്ടായിരുന്നു യുവാവിന് ലഹരിമരുന്ന് എവിടെനിന്നാണ് ലഭിച്ചത്, ഇതിന് പിന്നിൽ വലിയ ലഹരി മാഫിയ സംഘങ്ങൾക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.