Local News
185 മില്ലി ഗ്രാം എം.ഡി.എം.എയുമായി തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി ധർമ്മടം പോലീസിന്റെ പിടിയിൽ
N
Author
NEWS DESK
Published
October 12, 2026

തിരുച്ചിറപ്പള്ളി സ്വദേശിയായ റിക്കാർഡോ മാർക്ക് ഫെർണാണ്ടസ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ധർമ്മടം എസ്.ഐ വി.പി. അഷിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എരഞ്ഞോളി പ്രദേശത്ത് പെട്രോളിങ് നടത്തുന്നതിനിടയിലാണ് സംഭവം. വാടിയിൽ പിടിക കവലയ്ക്ക് സമീപം വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാളിൽ നിന്നും 185 മില്ലി ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാൾക്ക് പിന്നിൽ വലിയ ലഹരി സംഘങ്ങളുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ലഹരിക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.