G

Author

Gramika Team

Published

June 10, 2026

15 കോടി ബോക്‌സ് ഓഫീസിൽ മുന്നേറി മോളിവുഡ് ടൈംസ്

15 കോടി ബോക്‌സ് ഓഫീസിൽ മുന്നേറി മോളിവുഡ് ടൈംസ്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്‌ലിനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ സിനിമയാണ് മോളിവുഡ് ടൈംസ്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസിനെത്തിയ സിനിമ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കൈയടി നേടിക്കൊണ്ട് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ബോക്‌സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് സിനിമ കാഴ്ചവയ്ക്കുന്നത്. റിലീസിനെത്തി അഞ്ചുദിവസംകൊണ്ട് 15 കോടിയാണ് വേൾഡ് വൈഡ് കളക്ഷനായി മോളിവുഡ് ടൈംസ് നേടിയത്.

Share Article